varthamaanam

This site is composed with unicode characters. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Wednesday, March 29, 2006

:: ലോറന്‍സിന്റെ ആശങ്കകള്‍ ::

റന്‍സ്‌ ഇന്നും ചാറ്റില്‍ ഉണ്ടായിരുന്നു ...

എന്നത്തെയും പോലെ കൊച്ചു വര്‍ത്തമാനം പറയാനായിരിക്കും തുടക്കം എന്ന് കരുതി .. ഇന്ന് ലോറന്‍സ്‌ ആകെ സീരിയസ്‌ ആയിട്ടാണ്‌ കണ്ടത്‌ .... ആദ്യ വാചകം തന്നെ ആകെ നിരാശ ഉണ്ടക്കുന്നതായിരുന്നു ..

"we are going to be out of HP soon - mostly by end of April "

ഫ്രാന്‍സില്‍ കമ്പനികള്‍ തലങ്ങും വിലങ്ങും തൊഴിലാളികളെ പിരിച്ചു വിട്ടുകൊണ്ടിരിക്കയാണത്രെ .. ജോലി മുഴുവന്‍ ഇന്ത്യ'യിലേക്കും റഷ്യയിലേക്കും മാറ്റി നടുന്നു .... ലോറന്‍സിന്റെ ജോലിയും ഇന്ന് പ്രശ്നത്തിലായിരിക്കയാണ്‌ ...

മുമ്പ്‌ യൂറോപ്പ്‌ - ആധുനികതയെ പറ്റി ചിന്തിക്കുന്നവര്‍ക്കൊക്കെ ഒരു പ്രചോദനമായിരുന്നു .. എനിക്ക്‌ തോന്നുന്നു യൂറോപ്പ്‌ എന്നും മാനുഷിക പരിഗണനകള്‍ക്കായിരുന്നു മുന്‍\ഗണന നല്‍കിയിരുന്നത്‌ ... മാര്‍ക്കറ്റും ടെക്നോളജിയും ഒക്കെ അവര്‍ക്ക്‌ മനുഷ്യന്റെ ജീവിത നിലവാരം ഉയര്‍ത്താനുള്ള tools മാത്രമായി കാണാനായിരുന്നു താല്‍പര്യം .. ലോകത്ത്‌ എല്ലായിടത്തും ഉള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ ഒക്കെ പ്രജോദിപ്പിച്ച ആശയങ്ങളും യൂറോപ്പില്‍ നിന്നും ആയിരുന്നാണല്ലോ വന്നിരുന്നത്‌ ... എനിക്കു തോന്നുന്നു യൂറോപ്പിന്റെ വളര്‍ച്ച മനുഷ്യന്റെ സാംസ്കാരിക വളര്‍ച്ചയിലെ (human civilisation ) ഒരു പ്രധാന നാഴികക്കല്ലായിരുന്നു ... സ്വാതന്ത്ര്യത്തിന്റെയും, സോഷ്യലിസത്തിന്റെയും, മനുഷ്യാവകാശത്തിന്റെയും ഒക്കെ ആശയങ്ങള്‍ക്ക്‌, യൂറോപ്പ്‌ വളരെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌ .. പിന്നാമ്പുറത്തേക്ക്‌ നോക്കിയാല്‍ യൂറോപ്പിന്‌ വളരെ നികൃഷ്ടമായ അടിമ സമ്പ്രദായത്തിന്റെ കഥകള്‍ തന്നെയാണ്‌ പറയാനുള്ളതെങ്കിലും, ആധുനിക സമൂഹത്തിന്‌ ധാരളം intellectual contribution നല്‍കാന്‍ യൂറോപ്പിന്‌ സധിച്ചിട്ടുണ്ട്‌...

യൂറോപ്പില്‍ നിന്നും വളര്‍ന്നു വന്നതായിരുന്നുവെങ്കിലും, അമേരിക്ക മറുചേരിയിലേക്കാണ്‌ തിരിഞ്ഞത്‌ ... അവിടെ എല്ലാം market driven ആയിരുന്നു .. അല്ലെങ്കില്‍ എല്ലാം market ന്റെ കണ്ണില്‍ കൂടി കാണാന്‍ ആയിരുന്നു അവര്‍ക്ക്‌ ഇഷ്ടം ... എല്ലാ ബന്ധങ്ങളും അവര്‍ക്ക്‌ കണക്ക്‌ പുസ്തകത്തിന്റെ ചട്ടകള്‍ക്കകത്ത്‌ ഒതുക്കി നിര്‍ത്താനും അങ്ങനെ ലോകത്തെ define ചെയ്യാനും ആണ്‌ അവര്‍ ശ്രമിച്ച്‌ കൊണ്ടിരിക്കുന്നത്‌ .. കല എന്നതും, ബിസിനസ്സ്‌ sence ഉള്ളവ മാത്രമേ നില നില്‍ക്കൂ എന്ന് അവര്‍ തിരിച്ചറിയുന്നു ... മൂല്യങ്ങള്‍ എന്നത്‌ യാന്‍കികള്‍ക്ക്‌ profit മാത്രമാണ്‌ .. നിര്‍ഭാഗ്യവശാല്‍ ലോകം മുഴുക്കെ ഇന്ന് യാങ്കികളുടെ വഴി തിരഞ്ഞ്‌ നടക്കുകയാണെന്നതാണ്‌ സങ്കടകരമായ സത്യം ... എല്ലാം profit oriented planing ..

ലോകത്ത്‌ അരാജകത്വം വിതച്ച്‌ കൊണ്ട്‌ ഇന്ന് ആഗോളവല്‍ക്കരണം അതിവേഗം പടര്‍ന്ന് കൊണ്ടിരിക്കുകയാണ്‌ ... ആഗോളവല്‍കരാണത്തിന്റെ പ്രചാരകര്‍ post modern economics ന്റെ പ്രചാരകരും ആണ്‌ ... യൂറോപ്പിനും ഇന്ന് മാറി നില്‍ക്കാന്‍ കഴിയുന്നില്ല .. പല രാജ്യങ്ങളും കെണിയില്‍ പെട്ട പോലെയാണ്‌ ... ലോകത്തിന്റെ നിയന്ത്രണം കോര്‍പറേറ്റുകളുടെ കൈയില്‍ എത്തി ചേരുന്നത്‌ നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ പലര്‍ക്കും .. തൊഴില്‍ രംഗത്ത്‌ രൂക്ഷമായ അരാജകത്വം .. സമ്പത്തിന്റെ കേന്ദ്രീകരണം .. സ്റ്റേറ്റ്‌ ഉടമസ്ഥതയിലുള്ള സംഗതികളുടെ സമ്പൂര്‍ണമായ സ്വകാര്യവല്‍ക്കരണം .. സമ്പത്ത്‌ എത്രയുണ്ടായാലും, തൊഴിലില്ലാത്ത ജനത - രൂക്ഷമായ പ്രതിസന്ധിയാണ്‌ .. ജനോപകാരപ്രദമായ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും സ്റ്റേറ്റ്‌ മാറി നില്‍കണമെന്നാണ്‌ പുത്തന്‍ മുദ്രവാക്യം ... എല്ലാം ലാഭം നഷ്ടം എന്ന മൂല്യ സങ്കല്‍പത്തില്‍ അളക്കപ്പെടാന്‍ ലോകത്തെ പരിശീലിപ്പിച്ചു വരികയാണ്‌ ... ഭാവിയെക്കുറിച്ചുല്ല സ്വപ്നവും സങ്കല്‍പങ്ങളും വെറും ലാഭ നഷ്ടങ്ങളുടെ കണക്കു മാത്രമാണെങ്കില്‍, മനുഷ്യരുടെ സര്‍വതോന്മുഖമായ വളര്‍ച്ച എന്നത്‌ ഇനി അങ്ങോട്ട്‌ അനിശ്ചിതത്വത്തില്ലാണ്‌ ...

യൂറോപ്പ്‌ പരാജയപ്പെടുന്നയിടത്ത്‌ ആധുനിക മനുഷ്യന്‍ പരാജയപ്പെടുന്നു എന്ന് തന്നെയാണ്‌ അര്‍ഥം .. ഭൌതിക സാഹചര്യങ്ങള്‍ മനുഷ്യന്‌ വേണ്ടി എന്നത്‌ മാറി - സംഗതികള്‍ മറിച്ചായാല്‍ മനുഷ്യ വംശത്തിന്‌ അത്‌ എത്രമേല്‍ അശാസ്യമാണ്‌ എന്നത്‌ നമ്മളൊക്കെ ആലോചിക്കേണ്ട സംഗതിയാണ്‌. ക്ഷേമ രാഷ്ട്രം എന്ന സങ്കല്‍പ്പങ്ങളൊക്കെ പൊടിപിടിച്ച്‌ നഷ്ടപ്പെട്ട്‌ പോകാതിരിക്കാന്‍ നാമൊക്കെ ജാഗ്രത്തായിരിക്കേണ്ടിയിരിക്കുന്നു ...

ലോറന്‍സിന്റെ ആശങ്ക അവരുടെ മക്കളെ ഓര്‍ത്താണ്‌ .. അഞ്ചു മക്കളില്‍ ആര്‍ക്കും തന്നെ ജോലി ഇല്ല ഇന്ന് ... ആര്‍ക്കും ജോലി കിട്ടും എന്ന പ്രതീക്ഷയും ഇന്ന് കാണുന്നുമില്ല ... വ്യക്തിത്വ വികാസത്തിനും വളര്‍ച്ചക്കും സമ്പൂര്‍ണ സ്വതന്ത്ര്യം നല്‍കി തലമുറയെ രൂപപ്പെടുത്തി വന്ന ഒരു ജനത വരാനിരിക്കുന്ന തലമുറയെ ചൊല്ലി ഇന്ന് അത്യധികം ആശങ്കപെട്ട്‌ തുടങ്ങിയിരിക്കുന്നു ...

Monday, March 27, 2006

:: സോമനഹള്ളി ::

ഗുരുകുലം ബാംഗളൂര്‍ നഗരത്തില്‍ നിന്നും ഉള്ള എന്റെ ഒരേ ഒരു escape route ആണ്‌. വിനയയെ കണ്ടുമുട്ടിയതും - പിന്നെ ആ ബന്ധം വളര്‍ന്നതും ഒക്കെ ഒരു നിയോഗം പോലെയായിരുന്നു .. ഗുരുകുലത്തില്‍ എത്തിയാല്‍ പിന്നെ സിറ്റിയിലെ ലോകം മറന്ന് മാനം നോക്കി മാത്രം നടക്കാന്‍ ഞാന്‍ ഇന്ന് ശീലിച്ചു കഴിഞ്ഞു ..
വിനയ പറയാറുണ്ട്‌ , ഗുരുകുലത്തിലെ ജീവിതം ഒരു പുഴയൊഴുകുന്നത്‌ പോലെയാണെന്ന് .. കല്ലുകളും, പാറകളും, ചെടികളും, ഒഴുകി നടക്കുന്ന മരക്കൊംബുകളും, മീനുകളും, മീന്‍ കൊത്തികളും, ചുഴികളും, കുത്തൊഴുക്കും, ശാന്തതയും --- ഒക്കെ ഒക്കെ ചേര്‍ന്നതാണ്‌ പുഴ ... ഗുരുകുലവും അതെ .. പാറകളും, ചെടികളും ഇല്ലാത്ത പുഴയെ നമുക്ക്‌ സങ്കല്‍പ്പിക്കാന്‍ സാധിക്കില്ല ..
ഒന്നും ചെയ്യാതിരിക്കാന്‍ വേണ്ടിയാണ്‌ ഞാന്‍ സോമനഹള്ളിയില്‍ പോകുന്നത്‌ .. ഇന്ന് നഗരത്തില്‍ ഒന്നും ചെയ്യാതിരിക്കാന്‍ പരിശീലിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്‌ ... !!!!
30 വര്‍ഷം മുംബ്‌ .. വിനയയും മാര്‍ഗരറ്റും ഈ തരിശു സ്ഥലത്ത്‌ വന്നെത്തിയ കഥ പറഞ്ഞിരുന്നു ഒരിക്കല്‍ ... 30 വര്‍ഷത്തെ അധ്വാനം !!! .. ആ തരിശു നിലം ഇന്നത്തെ നിലക്ക്‌ .. സുന്ദരവനം ആക്കി തീര്‍ത്ത ആര്‍ജ്ജവം .. അതിനെ apreciate ചെയ്യാനും - അവരുടെ ജീവിതാനുഭവങ്ങളെ പങ്കു വെക്കാനും കൂടിയാണ്‌ ഞാന്‍ അവിടെ പോകുന്നത്‌ .. അത്രയെങ്കിലും കഴിയുന്നില്ലെങ്കില്‍, ഞാന്‍ ഈ നഗരത്തില്‍ ജീവിക്കുന്നത്‌ വെറും waste ആണ്‌ ..!!!
ജീവിതത്തില്‍ ക്ഷമ എന്ന ഒന്നിനെ എനിക്കു പരിചയപ്പെടുത്തിത്തന്നതിന്റെ ക്രെഡിറ്റും ഞാന്‍ ഗുരുകുലത്തിന്‌ നല്‍കുന്നു .. എല്ലാം പതുക്കെ ചെയ്യുക .. എല്ലാവരും വേഗത്തില്‍ ഓടുംബോള്‍ പതുക്കെ ഓടുക .. ജോണ്‍സി മാഷ്‌ പറയാറുള്ളത്‌ പോലെ .. ഓടുംബോള്‍ ഏറ്റവും മുംബില്‍ ഓടാതിരിക്കുക - തിരിഞ്ഞോടേണ്ടി വന്നാല്‍ എറ്റവും പുറകില്‍ ആയി പോകും ..!!

Sunday, March 26, 2006

ഒരു കൊച്ചു ദു:ഖം

മനുഷ്യന്റെ ഒരു ദു:ഖം എന്നതു ചിലപ്പോഴൊക്കെ നമുക്കു കള്ളം പറയേണ്ടി വരുന്നു എന്നതാണ്‌. ഇത്‌ ഇപ്പോള്‍ പറയാനുണ്ടായ കാര്യം, കഴിഞ്ഞദിവസം സുദീപിനോടുണ്ടായ ഒരു സംസാരമാണ്‌.കാര്യം നിസ്സാര ഒരു പ്രശ്നമാണ്‌. ഒരു യാത്രയുടെകാര്യം തീരുമാനിക്കാനുള്ള എന്നത്തെയും പോലത്തെ ആശയകുഴപ്പങ്ങള്‍. തീരുമാനങ്ങള്‍ എടുക്കുന്നതിനിടെഞാന്‍ ശ്രീക്കുട്ടിയോടു സംസാരിക്കണമെന്നു പറഞ്ഞു. അപ്പോള്‍ അവര്‍ക്കിടയിലുണ്ടായ conversation എനിക്കു ഇപ്പുറത്ത്‌ അറിയാം. പിന്നീട്‌ അവന്‍ വന്നു പറയുകയാണ്‌, ശ്രീക്കുട്ടി bathroom'l ലാണെന്ന്. സംഗതി അവിടെതീര്‍ന്നു. യാത്രയുടെ തീരുമാനം നമ്മള്‍ ഭംഗിയായി എടുക്കുകയും ചെയ്തു. രണ്ടു രീതിയില്‍ ഈ സംഭവത്തെഎനിക്കു കാണാം. ഒന്നുകില്‍ അവര്‍ക്ക്‌ തുറന്നു സംസാരിക്കനുള്ളspace ഞാന്‍ കൊടുക്കുന്നില്ല. അതല്ലെങ്കില്‍ അവര്‍ക്കു സംഗതികള്‍ എങ്ങനെയെങ്കിലും പൊതിഞ്ഞു കൂട്ടിയാല്‍ മതി.നമുക്കു വേണ്ടപ്പെട്ടവര്‍ - സംസാരിക്കാത്തപ്പോള്‍ പോലും നമുക്ക്‌അവരുടെ മനസ്സ്‌ മനസ്സിലാവും ... ശ്വാസം പോലും വായിക്കാന്‍കഴിയും എന്നതാണ്‌ വാസ്തവം ...

നിസ്സാരമെന്നു തോന്നാവുന്ന ഈ ഒരു സംഗതി എന്നെചിന്തിപ്പിച്ചു. കൊച്ചു കൊച്ചു ഇത്തരം കള്ളങ്ങള്‍ നമുക്കുജീവിതത്തിലുടനീളം പറയേണ്ടി വരുന്നു എന്ന ഒരുഗതികേട്‌. ഒരു തരത്തില്‍ നമ്മുടെ survival trick ആണ്‌ ഇത്തരം കള്ളങ്ങളൊക്കെ. എന്നിരുന്നാലും, നമുക്കു ചില അസ്വസ്ഥതകള്‍ ഉണ്ടാക്കി ഇവ കുത്തികൊണ്ടേയിരിക്കുന്നു.ഇത്തരം കള്ളങ്ങള്‍ കേള്‍ക്കുന്നവന്റെ മാനസികാവസ്ഥ പോലുംചിലപ്പോള്‍ നമ്മള്‍ ചിന്തിക്കാറില്ല എന്നതും ഒരു സംഗതിയാണ്‌.

കള്ളം പറഞ്ഞു എന്തെങ്കിലും നേടിയാല്‍ അതു ചെയ്യുന്നവന്റെമനസ്സിലുണ്ടാക്കുന്ന transformation എന്നത്‌ ചികിത്സിച്ചുഭേദമാക്കാനാകാത്ത സംഗതിയാണെന്നു നമ്മള്‍ ഓര്‍ക്കാറില്ല.ഓട്ടോറിക്ഷക്കാരനോടു പോലും നമ്മള്‍ പലപ്പോഴും കള്ളംപറയും.. നിസ്സാര കാര്യങ്ങള്‍ക്ക്‌ വേണ്ടി ... എത്ര നിസ്സാരമാണു മനുഷ്യന്റെ കാര്യം ...

ഇതൊക്കെ ഇവിടെ ഓര്‍ക്കുംബോള്‍, കണ്ണ്‍ നിറയുന്നുണ്ട്‌ .. കുഞ്ഞുന്നാളില്‍വീട്ടില്‍ നിന്നും അവിടെയും ഇവിടെയും വച്ചിരിക്കുന്ന 10 പൈസയും20 പൈസയും ഒക്കെ എടുക്കുമായിരുന്നു .. പടക്കം വാങ്ങാനുംനെല്ലിക്ക വാങ്ങാനും ഒക്കെ ആയി.. അതു കട്ടെടുതതൊന്നുമല്ല .. എന്നാലും അര്‍ഹതപെട്ടതല്ലെന്നുള്ള തോന്നല്‍ അന്നും മനസ്സിലുണ്ടായിരുന്നു ..അതൊന്നും അരോടും തുറന്നു പറയാന്‍ ഇന്നു വരെ കഴിഞ്ഞിട്ടില്ല ..ഇനി അതു പറയുന്നത്‌ ഒട്ടും ഭൂഷണവുമല്ല .. നികത്താനാവാത്ത വിടവുകള്‍ ബാക്കിയാക്കി ജീവിതം ഇങ്ങനെ നീങ്ങുകയാണ്‌.

::ഏകാന്ത വാസം::

ഒറ്റക്കുള്ള ഈ ജീവിതം ഒരു തരത്തില്‍ മടുത്തു തുടങ്ങിയിരിക്കുന്നു ..മുംബൊക്കെ പുസ്തകങ്ങള്‍ വായിച്ചു സമയം നീങ്ങാറുണ്ടായിരുന്നു ..ഇപ്പോള്‍ പുസ്തകം വായിക്കുവാനുള്ള മനസികാവസ്ഥ ഇല്ലാത്തതു പോലെ .. ചിത്രരചനയും .. സംഗീതവും ഒക്കെ അങ്ങനെ തന്നെ .. ഈ ഒരു മരവിപ്പ്‌എന്തു കൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല ....വലിയ ഒരു വീട്ടില്‍ ഇങ്ങനെ ഒറ്റക്കു താമസിക്കുന്നത്‌ ഒരു വല്ലാത്തഅനുഭവം തന്നെ .... ആള്‍ക്കൂട്ടത്തിനിടയില്‍ പോലും ഒറ്റപ്പെട്ടു പോകുന്ന ആളുകളുംഉണ്ട്‌ .. !!! സമയം എന്നതു ഒരു state of mind ആണ്‌ .. ചിലപ്പോള്‍ അതിന്‌ നീളം കൂടിയും .... ചിലപ്പോള്‍ നീളം കുറഞ്ഞും നമുക്കു തോന്നുന്നത്‌ അതു കൊണ്ടാണ്‌ ..

ഷെട്ടി ഏട്ടന്റെ കട ::

സിതാര പോയതിനു ശേഷം ചിലപ്പോഴൊക്കെ ആഹാരം പുറത്തു നിന്നുമാണു കഴിക്കാറ്‌. അങ്ങനെ പുറത്തു നിന്നു കഴിക്കുംബോള്‍ എന്റെ പ്രിയപ്പെട്ട ഔട്‌-ലട്‌ ഷെട്ടിയേട്ടന്റെ തട്ടുകടയാണു. പലപ്പോഴും ഷെട്ടിയേട്ടന്റെ കടയിലെ ഭക്ഷ്യ വൈവിധ്യം കണ്ടു ഞാന്‍ അദ്ഭുതപെട്ടിട്ടുണ്ടു. ദോശയില്‍ തന്നെ ഒരു 15 തരം. പൊടി ദോശ, പ്ലെയിന്‍, മസാല, ... പിന്നെ പൊറോട്ട ബിരിയാണി !! .. ഇങ്ങനെ വളരെ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ വരുന്നവര്‍ക്കു വളരെസന്തോഷത്തോടെ കൊടുക്കുംബോള്‍ ഷെട്ടിയേട്ടനു മുഖത്തു സന്തോഷംകാണാം. കഴിഞ്ഞ ദിവസം അവിടെ നിന്നു കഴിച്ചു കൊണ്ടിരിക്കുംബോള്‍ ഓഫീസില്‍ വന്ന ഒരു 'അമേരിക്കക്കാരനെ' ഓര്‍ക്കാനിടയായി. ഒരു ABCD type !! .. യാത്രയുടെ ബഡായി കാച്ചുന്നതിനിടെ ഇവിടത്തെ അവന്റെ മെയിന്‍ focus അവന്‍ വ്യക്തമാക്കി നമ്മോടൊക്കെ. "The only thing I will take care is - I will never take water or food from local restaurant ". ചിരിച്ചു പോയി .. ഏതാണ്ട്‌ 4-5 വര്‍ഷമെ ആയുള്ളൂ ലവന്‍ അമേരിക്കയില്‍ എത്തിയിട്ടു. അപ്പോഴേക്കും ആള്‍ അമേരിക്കക്കാരനെക്കാളും മൂത്ത പുള്ളിയായി പോയി !!! ... ഞാന്‍ ചോദിചു "അപ്പോള്‍ ആഹാരത്തിനു എന്തു ചെയ്യും .." oh no I will take only from the hotel where I stay . and only bottled water .." ഇത്തരക്കാരോടൊക്കെ നമ്മള്‍ എന്താ പറയുക ... "നിന്നെപ്പോലത്തവനൊക്കെ കിട്ടുന്നതൊക്കെ കഴിക്കാം നമ്മള്‍ അമേരിക്കക്കാര്‍ക്കു സ്റ്റാന്‍ഡേര്‍ഡ്‌ ഭക്ഷണം മാത്രമെ കഴിക്കാന്‍ പാടുള്ളൂ .. " എന്നാണൊ ധ്വനി എന്നെനിക്കറിയില്ല .. കൂടെ ഉണ്ടായിരുന്ന അസീമിനും മോഹനും ഒക്കെ അങ്ങനെ തന്നെയാണത്രെ തോന്നിയത്‌ .. ഏതായാലും അവന്‍ ഹോട്ടല്‍കാരന്റെ ഇന്റര്‍നാഷണല്‍ ഭക്ഷണം തന്നെ കഴിച്ചു നിര്‍വ്വാണം അടഞ്ഞോട്ടെ എന്നു കരുതി നമ്മള്‍ മിണ്ടാതിരുന്നു .... ശരിയാണു ഹോട്ടലില്‍ ഇരിപ്പിടത്തിനു ആണു കാശ്‌... തട്ടുകടയില്‍ ആഹാരത്തിനും ... സധാരണ പറയാറുണ്ട്‌ .. "ഫ്രൈഡ്‌ റൈസ്‌ തിന്നാത്തവനു കഞ്ഞിയുടെ വിലയറിയില്ല എന്നു "

:: ചില മണ്ടത്തരങ്ങള്‍ ::

നീലയെ കളിപ്പിക്കുംബോള്‍ എനിക്കു തോന്നുന്നു ഒരു കുഞ്ഞിനോടു കളിക്കുംബോള്‍ ആണു നമുക്കു നമ്മുടെ ഉള്ളിലെ ego തെളിഞ്ഞു കാണുന്നത്‌ .. കുഞ്ഞിനെ ചിരിപ്പിക്കുന്നതു പോലും ഒരുതരം അഭിമാന പ്രശ്നമായി ആണു നാം കാണുന്നത്‌ .. കുഞ്ഞിനെ ചിരിപ്പിക്കാന്‍ നമ്മള്‍ എന്തും ചെയ്യും .. കോമാളിക്കളി കളിക്കും .. കുഞ്ഞിന്റെ മേല്‍ ഉമ്മ വെക്കും .. അനാവശ്യമായ ഒച്ചകള്‍ ഉണ്ടാക്കും .. ആവശ്യമില്ലാത്തതൊക്കെ കുഞ്ഞിനെ കാണിച്ചു കൊടുക്കും .. കുഞ്ഞിനെ ചിരിപ്പിക്കുന്നത്‌ നമ്മുടെ ഒരു capability യുടെ പ്രശ്നമായി നമ്മള്‍ കാണുന്നു ... എല്ലാവര്‍ക്കും ആഗ്രഹം കുഞ്ഞ്‌ ചിരിച്ചു കാണാനാണു എന്നു തോന്നുന്നു ... ചിരിക്കുന്നതിന്റെ അര്‍ത്ഥം കുഞ്ഞിനറിയുന്നുണ്ടാവുമോ എന്തോ ... എങ്കിലും നമുക്ക്‌ അത്‌ ഒരു അംഗീകരിക്കപ്പെടലിന്റെ പ്രശ്നമാണ്‌ ..

നീലയെ ഞാന്‍ കുഞ്ഞൂഞ്ഞ്‌ എന്ന്‌ വിളിച്ചാലോ .. കുഞ്ഞിന്റെ കുഞ്ഞ്‌ കുഞ്ഞൂഞ്ഞല്ലെ ...

::നീലാംബരി ഭൂജാതയായി::

::നീലാംബരി ഭൂജാതയായി::"
ഒരു വലിയ ഉത്തരവാദിത്തം" ആണോ ഇത്‌ ..ഏല്ലാവരും പറഞ്ഞുണ്ടാക്കുന്ന ഒരു സംഗതിയെന്നേ എനിക്കു തോന്നുന്നുള്ളൂ ... ഒരു കാര്യം ഉണ്ട്‌ .. ഒരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കുന്നത്‌ ഏറെ ശ്രദ്ധ ആവശ്യമുള്ള ഒരു സംഗതിയാണ്‌ .. കുഞ്ഞ്‌ അതിനാവശ്യമുള്ള പോലെ ആവണോ അല്ല നമുക്കാവശ്യമ്മുള്ളാ പോലെ ആവണോ എന്നതാണ്‌ ഓരോ ഘട്ടത്തിലും നമ്മള്‍ ഉത്തരം കന്‍ഡെത്തേണ്ട ചോദ്യം .. പലപ്പോഴും അചഛന്റെ പ്രതിഛായ ആക്കി - മഹാനായ അച്ഛന്റെ എല്ലാ സ്വഭാവ ഗുണങ്ങളും ഉള്ള perfect മാനവനാക്കുവാനാണ്‌ പലരും ശ്രമിക്കുക ... കുഞ്ഞിനെ വളര്‍ത്തുന്നതിനിടെ വരുന്ന ആശയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ നേര്‍ത്തരേഖ മാത്രമേയുള്ളൂ ... പാരംബര്യങ്ങളെ തകര്‍ക്കുകയും വേണ്ടി വരും .. ഒരു കാലത്ത്‌ പഴയതിനെ തള്ളിക്കളയുന്നതായിരുന്നു ബിംബങ്ങളെ തകര്‍ക്കല്‍ .. ഇന്നു modenity യെ ചോദ്യം ചെയ്യല്‍ ആണ്‌ വിപ്ലവം എന്നു വന്നിരിക്കുന്നു !!!
സിതാര വളരെ സന്തോഷത്തിലാണ്‌ .. അവള്‍ക്ക്‌ ഭൂമിയിലെ ജീവിതം സാര്‍ത്ഥകമായതു പോലെയാണ്‌ ഇപ്പോള്‍ .. അവളുടെ ജീവിതത്തിലെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കുന്ന പ്രശ്നങ്ങളിലും ഇന്നവള്‍ക്കു തുണ നീലയാവും ..




മ്മ എന്നതു ഒരു reality ആണ്‌ .. അച്ഛന്‍ എന്നത്‌ ഒരു എസ്റ്റാബ്ലിഷ്മെന്റും