varthamaanam

This site is composed with unicode characters. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Sunday, March 26, 2006

ഷെട്ടി ഏട്ടന്റെ കട ::

സിതാര പോയതിനു ശേഷം ചിലപ്പോഴൊക്കെ ആഹാരം പുറത്തു നിന്നുമാണു കഴിക്കാറ്‌. അങ്ങനെ പുറത്തു നിന്നു കഴിക്കുംബോള്‍ എന്റെ പ്രിയപ്പെട്ട ഔട്‌-ലട്‌ ഷെട്ടിയേട്ടന്റെ തട്ടുകടയാണു. പലപ്പോഴും ഷെട്ടിയേട്ടന്റെ കടയിലെ ഭക്ഷ്യ വൈവിധ്യം കണ്ടു ഞാന്‍ അദ്ഭുതപെട്ടിട്ടുണ്ടു. ദോശയില്‍ തന്നെ ഒരു 15 തരം. പൊടി ദോശ, പ്ലെയിന്‍, മസാല, ... പിന്നെ പൊറോട്ട ബിരിയാണി !! .. ഇങ്ങനെ വളരെ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ വരുന്നവര്‍ക്കു വളരെസന്തോഷത്തോടെ കൊടുക്കുംബോള്‍ ഷെട്ടിയേട്ടനു മുഖത്തു സന്തോഷംകാണാം. കഴിഞ്ഞ ദിവസം അവിടെ നിന്നു കഴിച്ചു കൊണ്ടിരിക്കുംബോള്‍ ഓഫീസില്‍ വന്ന ഒരു 'അമേരിക്കക്കാരനെ' ഓര്‍ക്കാനിടയായി. ഒരു ABCD type !! .. യാത്രയുടെ ബഡായി കാച്ചുന്നതിനിടെ ഇവിടത്തെ അവന്റെ മെയിന്‍ focus അവന്‍ വ്യക്തമാക്കി നമ്മോടൊക്കെ. "The only thing I will take care is - I will never take water or food from local restaurant ". ചിരിച്ചു പോയി .. ഏതാണ്ട്‌ 4-5 വര്‍ഷമെ ആയുള്ളൂ ലവന്‍ അമേരിക്കയില്‍ എത്തിയിട്ടു. അപ്പോഴേക്കും ആള്‍ അമേരിക്കക്കാരനെക്കാളും മൂത്ത പുള്ളിയായി പോയി !!! ... ഞാന്‍ ചോദിചു "അപ്പോള്‍ ആഹാരത്തിനു എന്തു ചെയ്യും .." oh no I will take only from the hotel where I stay . and only bottled water .." ഇത്തരക്കാരോടൊക്കെ നമ്മള്‍ എന്താ പറയുക ... "നിന്നെപ്പോലത്തവനൊക്കെ കിട്ടുന്നതൊക്കെ കഴിക്കാം നമ്മള്‍ അമേരിക്കക്കാര്‍ക്കു സ്റ്റാന്‍ഡേര്‍ഡ്‌ ഭക്ഷണം മാത്രമെ കഴിക്കാന്‍ പാടുള്ളൂ .. " എന്നാണൊ ധ്വനി എന്നെനിക്കറിയില്ല .. കൂടെ ഉണ്ടായിരുന്ന അസീമിനും മോഹനും ഒക്കെ അങ്ങനെ തന്നെയാണത്രെ തോന്നിയത്‌ .. ഏതായാലും അവന്‍ ഹോട്ടല്‍കാരന്റെ ഇന്റര്‍നാഷണല്‍ ഭക്ഷണം തന്നെ കഴിച്ചു നിര്‍വ്വാണം അടഞ്ഞോട്ടെ എന്നു കരുതി നമ്മള്‍ മിണ്ടാതിരുന്നു .... ശരിയാണു ഹോട്ടലില്‍ ഇരിപ്പിടത്തിനു ആണു കാശ്‌... തട്ടുകടയില്‍ ആഹാരത്തിനും ... സധാരണ പറയാറുണ്ട്‌ .. "ഫ്രൈഡ്‌ റൈസ്‌ തിന്നാത്തവനു കഞ്ഞിയുടെ വിലയറിയില്ല എന്നു "

3 Comments:

At 6:19 AM, Blogger ഉമേഷ്::Umesh said...

ABCD (Americal Born Confused Desi) എന്നും നാലഞ്ചു കൊല്ലം മുമ്പു മാത്രമാണു് അമേരിക്കയിലെത്തിയതു് എന്നുമുള്ളതു തമ്മില്‍ യോജിച്ചു പോകുന്നില്ലല്ലോ.

 
At 8:47 AM, Blogger രാജീവ് സാക്ഷി | Rajeev Sakshi said...

സ്വാഗതം സുഹൃത്തേ,
കൂടുതല്‍ എഴുതൂ.

 
At 12:40 PM, Blogger Kalesh Kumar said...

സലിലേ,
അമേരിക്കന്‍ മലയാളി ബ്ലോഗറുമാര് അമേരിക്കന്‍ വിശേഷങ്ങള്‍ അധികം എഴുതിക്കാണാറില്ല - ചുരുക്കം ചിലര്‍ ഒഴിച്ചാല്‍...

അമേരിക്കന്‍ വിശേഷങ്ങള്‍ കൂടുതലായി എഴുതൂ..

 

Post a Comment

<< Home