varthamaanam

This site is composed with unicode characters. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Sunday, March 26, 2006

ഒരു കൊച്ചു ദു:ഖം

മനുഷ്യന്റെ ഒരു ദു:ഖം എന്നതു ചിലപ്പോഴൊക്കെ നമുക്കു കള്ളം പറയേണ്ടി വരുന്നു എന്നതാണ്‌. ഇത്‌ ഇപ്പോള്‍ പറയാനുണ്ടായ കാര്യം, കഴിഞ്ഞദിവസം സുദീപിനോടുണ്ടായ ഒരു സംസാരമാണ്‌.കാര്യം നിസ്സാര ഒരു പ്രശ്നമാണ്‌. ഒരു യാത്രയുടെകാര്യം തീരുമാനിക്കാനുള്ള എന്നത്തെയും പോലത്തെ ആശയകുഴപ്പങ്ങള്‍. തീരുമാനങ്ങള്‍ എടുക്കുന്നതിനിടെഞാന്‍ ശ്രീക്കുട്ടിയോടു സംസാരിക്കണമെന്നു പറഞ്ഞു. അപ്പോള്‍ അവര്‍ക്കിടയിലുണ്ടായ conversation എനിക്കു ഇപ്പുറത്ത്‌ അറിയാം. പിന്നീട്‌ അവന്‍ വന്നു പറയുകയാണ്‌, ശ്രീക്കുട്ടി bathroom'l ലാണെന്ന്. സംഗതി അവിടെതീര്‍ന്നു. യാത്രയുടെ തീരുമാനം നമ്മള്‍ ഭംഗിയായി എടുക്കുകയും ചെയ്തു. രണ്ടു രീതിയില്‍ ഈ സംഭവത്തെഎനിക്കു കാണാം. ഒന്നുകില്‍ അവര്‍ക്ക്‌ തുറന്നു സംസാരിക്കനുള്ളspace ഞാന്‍ കൊടുക്കുന്നില്ല. അതല്ലെങ്കില്‍ അവര്‍ക്കു സംഗതികള്‍ എങ്ങനെയെങ്കിലും പൊതിഞ്ഞു കൂട്ടിയാല്‍ മതി.നമുക്കു വേണ്ടപ്പെട്ടവര്‍ - സംസാരിക്കാത്തപ്പോള്‍ പോലും നമുക്ക്‌അവരുടെ മനസ്സ്‌ മനസ്സിലാവും ... ശ്വാസം പോലും വായിക്കാന്‍കഴിയും എന്നതാണ്‌ വാസ്തവം ...

നിസ്സാരമെന്നു തോന്നാവുന്ന ഈ ഒരു സംഗതി എന്നെചിന്തിപ്പിച്ചു. കൊച്ചു കൊച്ചു ഇത്തരം കള്ളങ്ങള്‍ നമുക്കുജീവിതത്തിലുടനീളം പറയേണ്ടി വരുന്നു എന്ന ഒരുഗതികേട്‌. ഒരു തരത്തില്‍ നമ്മുടെ survival trick ആണ്‌ ഇത്തരം കള്ളങ്ങളൊക്കെ. എന്നിരുന്നാലും, നമുക്കു ചില അസ്വസ്ഥതകള്‍ ഉണ്ടാക്കി ഇവ കുത്തികൊണ്ടേയിരിക്കുന്നു.ഇത്തരം കള്ളങ്ങള്‍ കേള്‍ക്കുന്നവന്റെ മാനസികാവസ്ഥ പോലുംചിലപ്പോള്‍ നമ്മള്‍ ചിന്തിക്കാറില്ല എന്നതും ഒരു സംഗതിയാണ്‌.

കള്ളം പറഞ്ഞു എന്തെങ്കിലും നേടിയാല്‍ അതു ചെയ്യുന്നവന്റെമനസ്സിലുണ്ടാക്കുന്ന transformation എന്നത്‌ ചികിത്സിച്ചുഭേദമാക്കാനാകാത്ത സംഗതിയാണെന്നു നമ്മള്‍ ഓര്‍ക്കാറില്ല.ഓട്ടോറിക്ഷക്കാരനോടു പോലും നമ്മള്‍ പലപ്പോഴും കള്ളംപറയും.. നിസ്സാര കാര്യങ്ങള്‍ക്ക്‌ വേണ്ടി ... എത്ര നിസ്സാരമാണു മനുഷ്യന്റെ കാര്യം ...

ഇതൊക്കെ ഇവിടെ ഓര്‍ക്കുംബോള്‍, കണ്ണ്‍ നിറയുന്നുണ്ട്‌ .. കുഞ്ഞുന്നാളില്‍വീട്ടില്‍ നിന്നും അവിടെയും ഇവിടെയും വച്ചിരിക്കുന്ന 10 പൈസയും20 പൈസയും ഒക്കെ എടുക്കുമായിരുന്നു .. പടക്കം വാങ്ങാനുംനെല്ലിക്ക വാങ്ങാനും ഒക്കെ ആയി.. അതു കട്ടെടുതതൊന്നുമല്ല .. എന്നാലും അര്‍ഹതപെട്ടതല്ലെന്നുള്ള തോന്നല്‍ അന്നും മനസ്സിലുണ്ടായിരുന്നു ..അതൊന്നും അരോടും തുറന്നു പറയാന്‍ ഇന്നു വരെ കഴിഞ്ഞിട്ടില്ല ..ഇനി അതു പറയുന്നത്‌ ഒട്ടും ഭൂഷണവുമല്ല .. നികത്താനാവാത്ത വിടവുകള്‍ ബാക്കിയാക്കി ജീവിതം ഇങ്ങനെ നീങ്ങുകയാണ്‌.

2 Comments:

At 11:43 AM, Blogger രാജ് said...

നല്ല ചിന്തകള്‍, തുടര്‍ന്നും വായനക്കാരനായി ഞാനിവിടങ്ങളിലുണ്ടാകും

 
At 12:00 PM, Blogger viswaprabha വിശ്വപ്രഭ said...

ഞാനും!

 

Post a Comment

<< Home