varthamaanam

This site is composed with unicode characters. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Tuesday, April 25, 2006

::പ്രമോദ്‌ മഹാജന്റെ Tragedy::

പ്രമോദ്‌ മഹാജന്റെ പ്രശ്നം നിശ്ചയമായും ഒരു കുടുംബപ്രശ്നമാണ്‌. എന്നാലും പ്രമോദ്‌ ഇന്ന് കത്തി നില്‍ക്കുന്ന ഒരു public figure എന്നത്‌ കൊണ്ട്‌ തന്നെ ഈ വാര്‍ത്ത നമ്മുടെയൊക്കെ വാര്‍ത്തയായി മാറുന്നു. എന്നിരുന്നാലും ആര്‍ക്കും തന്നെ ഈവിഷയത്തില്‍ ഒന്നും പറയാനില്ല എന്നതാണ്‌ വാസ്തവം.

യഥാര്‍ത്ഥത്തില്‍ പ്രമോദിന്റെ വീട്ടില്‍ സംഭവിച്ച സംഗതി ഏതൊരു ഇന്ത്യന്‍ വീട്ടിലും സംഭവിക്കാവുന്ന ഒരു സംഗതി മാത്രമാണ്‌ എന്ന് തോന്നുന്നു എനിക്ക്‌. celebrity ആയ ഒരു സഹോദരന്‍ എന്നത്‌ മറ്റുള്ള സഹോദരങ്ങള്‍ക്ക്‌ നിശ്ചയമായും ഒരു ഭാരം തന്നെയാണ്‌. ഒരു വ്യക്തി സമൂഹത്തിലെ ശ്രദ്ധിക്കപ്പെടുന്ന ആളായി മാറുക എന്ന് പറഞ്ഞാല്‍, അദ്ദേഹം വീട്ടില്‍ നിന്നും പതുക്കെ പതുക്കെ detach ചെയ്യപ്പെടുകയാണ്‌ എന്നതാണ്‌ അര്‍ഥം. വീട്ടുകാര്‍ക്ക്‌ ഉണ്ടാവുന്ന അതിരു കവിഞ്ഞ expectations'നെ തൃപ്തിപ്പെടുത്താന്‍ അദ്ദേഹത്തിന്‌ എല്ലായ്പോഴും സാധിക്കണമെന്നുമില്ല.. ഇന്ത്യന്‍ വീടുകള്‍ ഇപ്പോഴും closely knit തന്നെയാണ്‌.. അങ്ങനെ വരുമ്പോഴാണ്‌ പ്രശ്നങ്ങള്‍ പതുക്കെ ഉടലെടുക്കുന്നത്‌ .. ഒരു കണക്കിന്‌ നോക്കുമ്പോള്‍, പ്രവീണ്‍ മഹാജനെ ഓര്‍ത്ത്‌ എനിക്ക്‌ സഹതാപം തോന്നുന്നുണ്ട്‌. പത്രക്കാര്‍ പറഞ്ഞത്‌ പ്രകാരം, പോലീസ്‌ സ്റ്റേഷനില്‍ നിന്നും വരുമ്പോള്‍, അദ്ദേഹം മുഖത്ത്‌ ഉണ്ടായിരുന്ന തൂവാല എടുത്ത്‌ മാറ്റിയിരുന്നുവത്രെ. താന്‍ ചെയ്ത ശരിയിലുള്ള വിശ്വാസമാകാം അദ്ദേഹത്തെ അങ്ങനെ ചെയ്യിച്ചത്‌ .. അദ്ദേഹം കടന്നു പോയ മാനസികാവസ്ഥയിലൂടെ കടന്ന് പോകാന്‍ അപാരമായ മനശ്ശക്തി തന്നെ വേണം. അവഗണിക്കുന്ന തന്റെ ചേട്ടനെയും, കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന സമൂഹത്തിനെയും നേരിടാന്‍ അദ്ദേഹത്തിന്‌ രണ്ടു വഴിയേ ഉണ്ടായിരുന്നുള്ളൂ . ഒന്നുകില്‍ ആത്മഹത്യ ചെയ്യുക അല്ലെങ്കില്‍ അപാരമായ ധൈര്യം കാണിക്കുക... അതില്‍ രണ്ടാമത്തെ വഴി അദ്ദേഹം തെരഞ്ഞെടുത്തു എന്നേയുള്ളൂ ... പൂര്‍ണമായും frustration'ല്‍ നിന്നും ഉണ്ടായിട്ടുള്ള ഒരു പ്രകോപനമാണ്‌ ഈ ഒരു സംഭവം എന്നാണെനിക്ക്‌ തോന്നുന്നത്‌ ..

ബന്ധങ്ങളൊക്കെ നേര്‍ത്ത നൂല്‍പാലത്തിലൂടെ കടന്നു പോകുന്ന തെരുവു സര്‍ക്കസ്സ്‌ കാരനെ പോലെയാണെന്ന് തോന്നറുണ്ട്‌... കന്നഡത്തില്‍ ഒരു ചൊല്ലുണ്ട്‌, "സഹോദരങ്ങള്‍ ജന്മനാല്‍ ശത്രുക്കളായി ജനിക്കുന്നു" എന്ന്.

16 Comments:

At 12:17 AM, Blogger Sapna Anu B. George said...

സലില്‍ Ji, താങ്കളുടെ കാഴച്ചപ്പാടിനോട് അശേഷം യോജിക്കാന്‍ കഴിയുന്നില്ല.. പ്രമോദ് മഹാജന്റെ public profile മാത്രമേ നമ്മുക്കറിയുള്ളു!വീട്ടുകാര്യങ്ങള്‍, നേരിട്ടറിയില്ലാത്തടത്തോളം,ആര ആരെ, കുറ്റം പറയും. ഒരു infiriority complexന്റെ എല്ലാ സ്വഭാവവിശേഷണങ്ങളും ഇല്ലെ പ്രവീണ്‍ മഹാജനു.???മൂത്തവര്‍ എപ്പോഴും protective' ആയിരിക്കാനേ സാധ്യതയുള്ളു, ആ വികരെത്തെ തെറ്റിദ്തരിക്കപ്പെടാം! കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന സമൂഹത്തെയും നമുക്ക് നേരിട്ടറിയില്ല, ഒരു ഊഹാപോഹത്തിന്റെ പേരില്‍, ഇത്രക്ക് ഒരു സഹോദരന്റെ നേരെ വാളൊങ്ങിയ, സ്വന്തം രക്ത്തത്തെ മുറിവേല്‍പ്പിച്ചയാളിനെ ഓര്‍ത്തു സഹതപിക്കണമോ? പൊതുജനമായ നമ്മുക്കു കാണാന്‍ പറ്റാത്ത ഒരു മറുപുറം കാണില്ലെ?

 
At 6:30 AM, Blogger Salil said...

സ്വപ്നക്കാരീ ... ഞാന്‍ ആരെയും കുറ്റം പറഞ്ഞിട്ടും ഇല്ല .. ആരെയും ന്യായീകരിച്ചിട്ടും ഇല്ല .. ഒരു കൊച്ചു പ്രകോപനത്തില്‍ സംഭവിച്ചു പോകാവുന്നതേയുള്ളൂ ജീവിതത്തിലെ സംഭവങ്ങള്‍ എന്നാണ്‌ ഞാന്‍ പറഞ്ഞത്‌ .. പോസ്റ്റില്‍ പറഞ്ഞത്‌ പോലെ

"celebrity ആയ ഒരു സഹോദരന്‍ എന്നത്‌ മറ്റുള്ള സഹോദരങ്ങള്‍ക്ക്‌ നിശ്ചയമായും ഒരു ഭാരം തന്നെയാണ്‌. ഒരു വ്യക്തി സമൂഹത്തിലെ ശ്രദ്ധിക്കപ്പെടുന്ന ആളായി മാറുക എന്ന് പറഞ്ഞാല്‍, അദ്ദേഹം വീട്ടില്‍ നിന്നും പതുക്കെ പതുക്കെ detach ചെയ്യപ്പെടുകയാണ്‌ എന്നതാണ്‌ അര്‍ഥം. വീട്ടുകാര്‍ക്ക്‌ ഉണ്ടാവുന്ന അതിരു കവിഞ്ഞ expectations'നെ തൃപ്തിപ്പെടുത്താന്‍ അദ്ദേഹത്തിന്‌ എല്ലായ്പോഴും സാധിക്കണമെന്നുമില്ല.. ഇന്ത്യന്‍ വീടുകള്‍ ഇപ്പോഴും closely knit തന്നെയാണ്‌.. "

അതാണ്‌ കാര്യം .. maturity'യുടെ ഒരു level'ല്‍ എത്താന്‍ പ്രവീണിന്‌ കഴിഞ്ഞില്ല എന്നതാണ്‌ പ്രശ്നം .. നമ്മളില്‍ പലരുടെയും ജീവിതം ഒരു തരം നൂല്‍പാലത്തിലൂടെ നീങ്ങിപോകുകയാണ്‌ .. വളരെ സെന്‍സിറ്റീവ്‌ ആയി ...

ആര്‍ക്കും ഒന്നും പറയാനില്ല ഈ ഒരു സംഭവത്തെക്കുറിച്ച്‌ ... ആര്‍ക്കും എന്ത്‌ പറയണം എന്ന് അറിയില്ല എന്നതാണ്‌ വാസ്തവം ..

 
At 3:22 PM, Blogger കണ്ണൂസ്‌ said...

മഹാജന്‍ അങ്ങിനെ മരണത്തിനു കീഴടങ്ങി. അദ്ദേഹത്തിന്റെ ആത്‌മാവിന്‌ നിത്യ ശാന്തി!!

മരിച്ചവരെ ബഹുമാനിക്കണം എന്നാണ്‌ പറയാറ്‌. എങ്കിലും എനിക്കിപ്പോള്‍ ശിവാനി ഭട്‌നഗറിനേയും മഹാജന്‍ കുടുംബത്തിന്റെ 2000 കോടി രൂപയുടെ ആസ്തിയേയും കുറിച്ച്‌ ചിന്തിക്കാതിരിക്കാന്‍ കഴിയുന്നില്ല.

 
At 4:07 PM, Blogger jyothish said...

ഒരു പക്ഷെ ഭാരതത്തിന്റെ പ്രധാനമന്ത്രി സ്ഥാനം വരെ അലങ്കരിക്കാമായിരുന്ന മഹാജന്റെ വേര്‍പാട് അദ്ദേഹത്തിറ്റെ പാര്‍ടിക്ക് വലിയ നഷ്റ്റം തന്നെയാണ്.
Do you like to be called as a politician or a businessman എന്നു ചോദിച്ചപ്പോള്‍ I am in the business of politics എന്നു പറഞ്ഞ മഹാജന്റെ openness ഓര്‍ത്തുപോകുന്നു.

 
At 4:15 PM, Blogger വക്കാരിമഷ്‌ടാ said...

ആദരാജ്ഞലികള്‍... നല്ല ഒരു നേതാവായിരുന്നു.

ശിവാനി ഭട്‌നാഗറിലും 2000 കോടി രൂപ ആസ്തിയിലുമൊക്കെ എത്രമാത്രം വാസ്തവമുണ്ടോ ആവോ...ആസ്തി 200 എന്നും 2000 എന്നും ഒക്കെ മാറിമറിഞ്ഞും വരുന്നു!

കോണ്‍‌സ്പിരസി തിയറികള്‍ വല്ലതും കാണുമോ ഈ വധത്തിനു പിന്നിലും?

 
At 4:32 PM, Blogger ചില നേരത്ത്.. said...

‘തിളങ്ങുന്ന ഇന്ത്യ‘യ്ക്ക് പിന്നിലെ പ്രധാന ചാലക ശക്തി സ്വന്തം ചോരയാല്‍ ബലി കഴിക്കപ്പെട്ടു!!!.

ഞാനിഷ്ടപ്പെടാത്ത പാര്‍ട്ടിയിലെ ഞാനിഷ്ടപ്പെടുന്ന വ്യക്തിയായിരുന്നു ശ്രീ മഹാജന്‍.

ആദരാഞ്ജലികള്‍!!

 
At 4:44 PM, Anonymous Anonymous said...

ആദരാജ്ഞലികള്‍...

നൈക്കിന്റെ ടീ ഷര്‍ട്ടും റെയ്‌ബാന്‍ ഗ്ലാസും അണിഞ്ഞ്‌ ഇന്ത്യ തിളങ്ങുന്നു എന്ന്‌ വിളിച്ച്‌ കൂവി ബ്‌.ജെ.പിയെ നടുക്കടലിലെത്തിച്ച പാവം നേതാവ്‌. ബി.ജെ.പി യിലെ ഒരു 'ട്രബിള്‍ ഷൂട്ടര്‍' ആയിരുന്ന മഹാജന്റെ മരണം ആ പാര്‍ട്ടിയെ എവിടെ കൊണ്ടെത്തിക്കുമോ ആവോ

 
At 5:03 PM, Blogger ഗന്ധര്‍വ്വന്‍ said...

This comment has been removed by a blog administrator.

 
At 5:16 PM, Blogger ഗന്ധര്‍വ്വന്‍ said...

രക്തം നിലവിളിക്കുന്നു- സഹോദരന്‍ സ്വന്തം ചോര ചിന്തുന്നു
കായേനും ആബേലും വീണ്ടും ആവറ്‍ത്തിക്കപെടുന്നു.
എവിടെ മഹാജന്‍?.

കീടങ്ങള്‍ക്കു തിന്നു തീറ്‍ക്കാനുള്ള ശരീരവുമായി യാത്റ തുടരുന്ന നമുക്കു വിലപിക്കാം സഹതപിക്കാം. നമ്മുടെ സഹോദരനു രക്തദാഹം ഉണ്ടാകുന്നതു വരെ. അതുവരെ നമുക്കു പടുത്തുയറ്‍ത്താം നമ്മുടെ തന്നെ സ്മാര്‍കങ്ങള്‍.

മരിച്ച മഹാജനോടും കൊന്ന അനുജനോടും ഒരു പോലെ പരിതപിക്കുന്നു.

ചിന്തിക്കില്‍ നിന്‍ മറിമായമിതൊക്കെയും.. നീയും തവ വംശവും മുടിഞ്ഞുപോം സംശയമില്ല ഏറെ നാള്‍ ചെല്ലും മുമ്പേ എന്നു ഗാന്ധാരി വിലാപം അശരീരി ആയി മുഴങ്ങുന്നു.

 
At 4:38 PM, Blogger കുഞ്ഞന്‍സ്‌ said...

സലിലേ, ആ കന്നഡ പഴമൊഴി ഒന്ന് പറഞ്ഞ്‌ തരുമോ?

 
At 6:42 PM, Blogger Salil said...

കന്നഡത്തിലെ ചൊല്ല് ഏതാണ്ട്‌ ഇപ്രകാരം വരും

"അണ്ണതമ്മ ഉഡുത്താനേ ദായദിഗളു "

ചങ്ങലക്ക്‌ ആര്‌ കാവല്‍ കിടക്കും എന്ന പുരാതനമായ ചോദ്യം ഇവിടെയും - മഹാജന്റെ കാര്യത്തിലും - ആവര്‍ത്തിക്കപ്പെടുന്നു ...

 
At 1:36 PM, Blogger chithal said...

എന്തു മഹാജന്‍?കോടി ജനങ്ങളില്‍ നിന്നും കോടി ഉണ്ടാക്കിയ ഒരു സാദാ പ്രൈമറി സ്കൂല്‍ മാഷിന്റെ മകനെ ആദരിക്കുന്നതിന്റെ രീതിശാസ്ത്രം ജനാഢിപത്യത്തിന്റെ കടക്കലാണു കത്തിവക്കുന്നത്‌

 
At 1:37 PM, Blogger chithal said...

എന്തു മഹാജന്‍?100കോടി ജനങ്ങളില്‍ നിന്നും2000 കോടി ഉണ്ടാക്കിയ ഒരു സാദാ പ്രൈമറി സ്കൂല്‍ മാഷിന്റെ മകനെ ആദരിക്കുന്നതിന്റെ രീതിശാസ്ത്രം ജനാഢിപത്യത്തിന്റെ കടക്കലാണു കത്തിവക്കുന്നത്‌

 
At 1:50 PM, Anonymous Anonymous said...

മഹാജന്‍ മരിച്ചപ്പോള്‍ ‘അതു നന്നായി’ എന്ന് പറയേണ്ടതായിരുന്നു എന്ന് തോന്നുന്നു. മഹാജന്റെ നേരെ ദൈവം തൊടുത്ത കാവ്യനീതി ‘മോഡി’, ‘ജോഷി’, ‘കൊടിയേരി’, ‘സുധാകരന്‍’, ‘കരുണാകരന്‍’, ‘ജയലളിത’ എന്നീ നേതാക്കളുടെ മേലും പതിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചുപോവുന്നു.

 
At 2:52 PM, Blogger കണ്ണൂസ്‌ said...

ദൈവത്തിന്റെ കാവ്യനീതി മരണത്തിന്റെ രൂപത്തില്‍ മാത്രം അല്ലല്ലോ. കരുണാകരന്‌ ഇപ്പോഴത്തെ അവസ്ഥ മരണത്തേക്കാളും വേദനാജനകമായിരിക്കും. അധികാരവും അഹങ്കാരവും ഒക്കെ തലക്കു പിടിച്ച്‌ വിക്രിയകള്‍ കാട്ടിക്കൂട്ടിയ പല നേതാക്കളുടേയും കാര്യം അങ്ങിനെ തന്നെ. പി.ആര്‍.കുറുപ്പ്‌ മരിച്ചത്‌ എത്രയാള്‍ അറിഞ്ഞു? മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍ ആയിരുന്നെങ്കില്‍ മറ്റന്നാള്‍ ഒരു പക്ഷേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരുന്ന എം.വി. രാഘവന്റെ സ്ഥിതിയെന്താ? മോഡിക്കും ജയലളിതക്കും ഒക്കെ ഉള്ളതും ഈ ലോകത്തില്‍ തന്നെ ദൈവം കരുതി വെച്ചിട്ടുണ്ടാവും.

 
At 5:33 PM, Blogger Salil said...

പുലിക്കോടനെയും .. ലക്ഷ്മണയെയും കൂടെ ഇന്ദിരാഗാന്ധിയെയും ജിന്നയെയും നമ്മളെയൊക്കെയും ഇക്കൂട്ടത്തില്‍ ചേര്‍ക്കാവുന്നതാണ്‌ ..
എല്ലാ കുറ്റങ്ങളും രാഷ്ട്രീയകാരില്‍ ഏല്‍പിച്ച്‌ മാറിനില്‍ക്കന്‍ നമുക്കൊക്കെ ഒരു സുഖം ആണ്‌ ..

 

Post a Comment

<< Home