varthamaanam

This site is composed with unicode characters. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Wednesday, March 29, 2006

:: ലോറന്‍സിന്റെ ആശങ്കകള്‍ ::

റന്‍സ്‌ ഇന്നും ചാറ്റില്‍ ഉണ്ടായിരുന്നു ...

എന്നത്തെയും പോലെ കൊച്ചു വര്‍ത്തമാനം പറയാനായിരിക്കും തുടക്കം എന്ന് കരുതി .. ഇന്ന് ലോറന്‍സ്‌ ആകെ സീരിയസ്‌ ആയിട്ടാണ്‌ കണ്ടത്‌ .... ആദ്യ വാചകം തന്നെ ആകെ നിരാശ ഉണ്ടക്കുന്നതായിരുന്നു ..

"we are going to be out of HP soon - mostly by end of April "

ഫ്രാന്‍സില്‍ കമ്പനികള്‍ തലങ്ങും വിലങ്ങും തൊഴിലാളികളെ പിരിച്ചു വിട്ടുകൊണ്ടിരിക്കയാണത്രെ .. ജോലി മുഴുവന്‍ ഇന്ത്യ'യിലേക്കും റഷ്യയിലേക്കും മാറ്റി നടുന്നു .... ലോറന്‍സിന്റെ ജോലിയും ഇന്ന് പ്രശ്നത്തിലായിരിക്കയാണ്‌ ...

മുമ്പ്‌ യൂറോപ്പ്‌ - ആധുനികതയെ പറ്റി ചിന്തിക്കുന്നവര്‍ക്കൊക്കെ ഒരു പ്രചോദനമായിരുന്നു .. എനിക്ക്‌ തോന്നുന്നു യൂറോപ്പ്‌ എന്നും മാനുഷിക പരിഗണനകള്‍ക്കായിരുന്നു മുന്‍\ഗണന നല്‍കിയിരുന്നത്‌ ... മാര്‍ക്കറ്റും ടെക്നോളജിയും ഒക്കെ അവര്‍ക്ക്‌ മനുഷ്യന്റെ ജീവിത നിലവാരം ഉയര്‍ത്താനുള്ള tools മാത്രമായി കാണാനായിരുന്നു താല്‍പര്യം .. ലോകത്ത്‌ എല്ലായിടത്തും ഉള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ ഒക്കെ പ്രജോദിപ്പിച്ച ആശയങ്ങളും യൂറോപ്പില്‍ നിന്നും ആയിരുന്നാണല്ലോ വന്നിരുന്നത്‌ ... എനിക്കു തോന്നുന്നു യൂറോപ്പിന്റെ വളര്‍ച്ച മനുഷ്യന്റെ സാംസ്കാരിക വളര്‍ച്ചയിലെ (human civilisation ) ഒരു പ്രധാന നാഴികക്കല്ലായിരുന്നു ... സ്വാതന്ത്ര്യത്തിന്റെയും, സോഷ്യലിസത്തിന്റെയും, മനുഷ്യാവകാശത്തിന്റെയും ഒക്കെ ആശയങ്ങള്‍ക്ക്‌, യൂറോപ്പ്‌ വളരെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌ .. പിന്നാമ്പുറത്തേക്ക്‌ നോക്കിയാല്‍ യൂറോപ്പിന്‌ വളരെ നികൃഷ്ടമായ അടിമ സമ്പ്രദായത്തിന്റെ കഥകള്‍ തന്നെയാണ്‌ പറയാനുള്ളതെങ്കിലും, ആധുനിക സമൂഹത്തിന്‌ ധാരളം intellectual contribution നല്‍കാന്‍ യൂറോപ്പിന്‌ സധിച്ചിട്ടുണ്ട്‌...

യൂറോപ്പില്‍ നിന്നും വളര്‍ന്നു വന്നതായിരുന്നുവെങ്കിലും, അമേരിക്ക മറുചേരിയിലേക്കാണ്‌ തിരിഞ്ഞത്‌ ... അവിടെ എല്ലാം market driven ആയിരുന്നു .. അല്ലെങ്കില്‍ എല്ലാം market ന്റെ കണ്ണില്‍ കൂടി കാണാന്‍ ആയിരുന്നു അവര്‍ക്ക്‌ ഇഷ്ടം ... എല്ലാ ബന്ധങ്ങളും അവര്‍ക്ക്‌ കണക്ക്‌ പുസ്തകത്തിന്റെ ചട്ടകള്‍ക്കകത്ത്‌ ഒതുക്കി നിര്‍ത്താനും അങ്ങനെ ലോകത്തെ define ചെയ്യാനും ആണ്‌ അവര്‍ ശ്രമിച്ച്‌ കൊണ്ടിരിക്കുന്നത്‌ .. കല എന്നതും, ബിസിനസ്സ്‌ sence ഉള്ളവ മാത്രമേ നില നില്‍ക്കൂ എന്ന് അവര്‍ തിരിച്ചറിയുന്നു ... മൂല്യങ്ങള്‍ എന്നത്‌ യാന്‍കികള്‍ക്ക്‌ profit മാത്രമാണ്‌ .. നിര്‍ഭാഗ്യവശാല്‍ ലോകം മുഴുക്കെ ഇന്ന് യാങ്കികളുടെ വഴി തിരഞ്ഞ്‌ നടക്കുകയാണെന്നതാണ്‌ സങ്കടകരമായ സത്യം ... എല്ലാം profit oriented planing ..

ലോകത്ത്‌ അരാജകത്വം വിതച്ച്‌ കൊണ്ട്‌ ഇന്ന് ആഗോളവല്‍ക്കരണം അതിവേഗം പടര്‍ന്ന് കൊണ്ടിരിക്കുകയാണ്‌ ... ആഗോളവല്‍കരാണത്തിന്റെ പ്രചാരകര്‍ post modern economics ന്റെ പ്രചാരകരും ആണ്‌ ... യൂറോപ്പിനും ഇന്ന് മാറി നില്‍ക്കാന്‍ കഴിയുന്നില്ല .. പല രാജ്യങ്ങളും കെണിയില്‍ പെട്ട പോലെയാണ്‌ ... ലോകത്തിന്റെ നിയന്ത്രണം കോര്‍പറേറ്റുകളുടെ കൈയില്‍ എത്തി ചേരുന്നത്‌ നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ പലര്‍ക്കും .. തൊഴില്‍ രംഗത്ത്‌ രൂക്ഷമായ അരാജകത്വം .. സമ്പത്തിന്റെ കേന്ദ്രീകരണം .. സ്റ്റേറ്റ്‌ ഉടമസ്ഥതയിലുള്ള സംഗതികളുടെ സമ്പൂര്‍ണമായ സ്വകാര്യവല്‍ക്കരണം .. സമ്പത്ത്‌ എത്രയുണ്ടായാലും, തൊഴിലില്ലാത്ത ജനത - രൂക്ഷമായ പ്രതിസന്ധിയാണ്‌ .. ജനോപകാരപ്രദമായ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും സ്റ്റേറ്റ്‌ മാറി നില്‍കണമെന്നാണ്‌ പുത്തന്‍ മുദ്രവാക്യം ... എല്ലാം ലാഭം നഷ്ടം എന്ന മൂല്യ സങ്കല്‍പത്തില്‍ അളക്കപ്പെടാന്‍ ലോകത്തെ പരിശീലിപ്പിച്ചു വരികയാണ്‌ ... ഭാവിയെക്കുറിച്ചുല്ല സ്വപ്നവും സങ്കല്‍പങ്ങളും വെറും ലാഭ നഷ്ടങ്ങളുടെ കണക്കു മാത്രമാണെങ്കില്‍, മനുഷ്യരുടെ സര്‍വതോന്മുഖമായ വളര്‍ച്ച എന്നത്‌ ഇനി അങ്ങോട്ട്‌ അനിശ്ചിതത്വത്തില്ലാണ്‌ ...

യൂറോപ്പ്‌ പരാജയപ്പെടുന്നയിടത്ത്‌ ആധുനിക മനുഷ്യന്‍ പരാജയപ്പെടുന്നു എന്ന് തന്നെയാണ്‌ അര്‍ഥം .. ഭൌതിക സാഹചര്യങ്ങള്‍ മനുഷ്യന്‌ വേണ്ടി എന്നത്‌ മാറി - സംഗതികള്‍ മറിച്ചായാല്‍ മനുഷ്യ വംശത്തിന്‌ അത്‌ എത്രമേല്‍ അശാസ്യമാണ്‌ എന്നത്‌ നമ്മളൊക്കെ ആലോചിക്കേണ്ട സംഗതിയാണ്‌. ക്ഷേമ രാഷ്ട്രം എന്ന സങ്കല്‍പ്പങ്ങളൊക്കെ പൊടിപിടിച്ച്‌ നഷ്ടപ്പെട്ട്‌ പോകാതിരിക്കാന്‍ നാമൊക്കെ ജാഗ്രത്തായിരിക്കേണ്ടിയിരിക്കുന്നു ...

ലോറന്‍സിന്റെ ആശങ്ക അവരുടെ മക്കളെ ഓര്‍ത്താണ്‌ .. അഞ്ചു മക്കളില്‍ ആര്‍ക്കും തന്നെ ജോലി ഇല്ല ഇന്ന് ... ആര്‍ക്കും ജോലി കിട്ടും എന്ന പ്രതീക്ഷയും ഇന്ന് കാണുന്നുമില്ല ... വ്യക്തിത്വ വികാസത്തിനും വളര്‍ച്ചക്കും സമ്പൂര്‍ണ സ്വതന്ത്ര്യം നല്‍കി തലമുറയെ രൂപപ്പെടുത്തി വന്ന ഒരു ജനത വരാനിരിക്കുന്ന തലമുറയെ ചൊല്ലി ഇന്ന് അത്യധികം ആശങ്കപെട്ട്‌ തുടങ്ങിയിരിക്കുന്നു ...

3 Comments:

At 1:43 PM, Blogger bodhappayi said...

മുന്‍പ്‌ ജോലി ചെയ്ത കമ്പനിയില്‍ ഞങ്ങളുടെ യു.എസ്‌ കൌണ്ടര്‍പ്പാര്‍ട്‌സ്‌നെ പറഞ്ഞുവിട്ടപ്പോല്‍ എന്റെ ടീം ലീട്‌ സന്തോഷിച്ചു. ഇനി തലേക്കേറാന്‍ ആരും വരില്ല, ഉത്തരവാദിത്വങ്ങല്‍ കൂടും, കൂടുതല്‍ onsite-ഉം കിട്ടും.

കുറച്ചു കാലം കഴിഞ്ഞാല്‍ ചിലപ്പോള്‍ അവരുടെ ഗതി നമ്മുക്കാവും, ചില ചൈനക്കാര്‍ സന്തോഷിക്കും...

 
At 12:19 AM, Blogger തണുപ്പന്‍ said...

ഞാന്‍ ഏറ്റവും ഭയക്കുന്നത് നിശ്ശ്ബ്ദമായി നടക്കുന്ന ഈ ചൈനീസ് അധിനിവേശമാണ്. ഇവിടെ, റഷ്യയില്‍ പതിറ്റാണ്ടുകള്‍കൊണ്ട് എന്‍റെ പൂറ്വികരും വര്‍ഷങ്ങള്‍ കൊണ്ട് ഞങ്ങളും പടര്‍ന്നറ്തിനേക്കാല്‍ വ്യാസത്തിലാണ് രണ്ടേ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് ചൈനീസ് വടം പടര്‍ന്നത്.

 
At 6:42 AM, Blogger Salil said...

ഇത്തവണ വിഷുവിന്‌ കണ്ട ഒരു സംഗതി, "ചൈനീസ്‌ പടക്കങ്ങള്‍" ആണ്‌. അതിന്റെ പരസ്യം ചൈനീസ്‌ കുട്ടികള്‍ പടക്കം പൊട്ടിച്ച്‌ രസിക്കുന്നതിന്റെ പടവും. !!!!

 

Post a Comment

<< Home