varthamaanam

This site is composed with unicode characters. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Monday, March 27, 2006

:: സോമനഹള്ളി ::

ഗുരുകുലം ബാംഗളൂര്‍ നഗരത്തില്‍ നിന്നും ഉള്ള എന്റെ ഒരേ ഒരു escape route ആണ്‌. വിനയയെ കണ്ടുമുട്ടിയതും - പിന്നെ ആ ബന്ധം വളര്‍ന്നതും ഒക്കെ ഒരു നിയോഗം പോലെയായിരുന്നു .. ഗുരുകുലത്തില്‍ എത്തിയാല്‍ പിന്നെ സിറ്റിയിലെ ലോകം മറന്ന് മാനം നോക്കി മാത്രം നടക്കാന്‍ ഞാന്‍ ഇന്ന് ശീലിച്ചു കഴിഞ്ഞു ..
വിനയ പറയാറുണ്ട്‌ , ഗുരുകുലത്തിലെ ജീവിതം ഒരു പുഴയൊഴുകുന്നത്‌ പോലെയാണെന്ന് .. കല്ലുകളും, പാറകളും, ചെടികളും, ഒഴുകി നടക്കുന്ന മരക്കൊംബുകളും, മീനുകളും, മീന്‍ കൊത്തികളും, ചുഴികളും, കുത്തൊഴുക്കും, ശാന്തതയും --- ഒക്കെ ഒക്കെ ചേര്‍ന്നതാണ്‌ പുഴ ... ഗുരുകുലവും അതെ .. പാറകളും, ചെടികളും ഇല്ലാത്ത പുഴയെ നമുക്ക്‌ സങ്കല്‍പ്പിക്കാന്‍ സാധിക്കില്ല ..
ഒന്നും ചെയ്യാതിരിക്കാന്‍ വേണ്ടിയാണ്‌ ഞാന്‍ സോമനഹള്ളിയില്‍ പോകുന്നത്‌ .. ഇന്ന് നഗരത്തില്‍ ഒന്നും ചെയ്യാതിരിക്കാന്‍ പരിശീലിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്‌ ... !!!!
30 വര്‍ഷം മുംബ്‌ .. വിനയയും മാര്‍ഗരറ്റും ഈ തരിശു സ്ഥലത്ത്‌ വന്നെത്തിയ കഥ പറഞ്ഞിരുന്നു ഒരിക്കല്‍ ... 30 വര്‍ഷത്തെ അധ്വാനം !!! .. ആ തരിശു നിലം ഇന്നത്തെ നിലക്ക്‌ .. സുന്ദരവനം ആക്കി തീര്‍ത്ത ആര്‍ജ്ജവം .. അതിനെ apreciate ചെയ്യാനും - അവരുടെ ജീവിതാനുഭവങ്ങളെ പങ്കു വെക്കാനും കൂടിയാണ്‌ ഞാന്‍ അവിടെ പോകുന്നത്‌ .. അത്രയെങ്കിലും കഴിയുന്നില്ലെങ്കില്‍, ഞാന്‍ ഈ നഗരത്തില്‍ ജീവിക്കുന്നത്‌ വെറും waste ആണ്‌ ..!!!
ജീവിതത്തില്‍ ക്ഷമ എന്ന ഒന്നിനെ എനിക്കു പരിചയപ്പെടുത്തിത്തന്നതിന്റെ ക്രെഡിറ്റും ഞാന്‍ ഗുരുകുലത്തിന്‌ നല്‍കുന്നു .. എല്ലാം പതുക്കെ ചെയ്യുക .. എല്ലാവരും വേഗത്തില്‍ ഓടുംബോള്‍ പതുക്കെ ഓടുക .. ജോണ്‍സി മാഷ്‌ പറയാറുള്ളത്‌ പോലെ .. ഓടുംബോള്‍ ഏറ്റവും മുംബില്‍ ഓടാതിരിക്കുക - തിരിഞ്ഞോടേണ്ടി വന്നാല്‍ എറ്റവും പുറകില്‍ ആയി പോകും ..!!

2 Comments:

At 12:04 PM, Blogger viswaprabha വിശ്വപ്രഭ said...

“എല്ലാം പതുക്കെ ചെയ്യുക .. എല്ലാവരും വേഗത്തില്‍ ഓടുംബോള്‍ പതുക്കെ ഓടുക .. ജോണ്‍സി മാഷ്‌ പറയാറുള്ളത്‌ പോലെ .. ഓടുംബോള്‍ ഏറ്റവും മുംബില്‍ ഓടാതിരിക്കുക - തിരിഞ്ഞോടേണ്ടി വന്നാല്‍ എറ്റവും പുറകില്‍ ആയി പോകും ..!! ”


എത്ര നല്ല ഉപദേശം!

ഞാന്‍ ഈ ബൂലോഗത്തെക്കുറിച്ച് നാട്ടിലെല്ലാം പാട്ടാക്കാന്‍ പോവുകയാണ്!

 
At 12:15 PM, Blogger viswaprabha വിശ്വപ്രഭ said...

salil, Please write to me at viswaprabha@യാഹൂ.കോം or viswaprabha@ജീമെയില്‍.കോം

Please do!
Thanks

 

Post a Comment

<< Home