varthamaanam

This site is composed with unicode characters. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Tuesday, April 18, 2006

::വെള്ളിയാഴ്ച ബെംഗളൂരുവില്‍ സംഭവിച്ചത്‌::

ഡോ. രാജ്‌കുമാറിന്റെ മരണത്തെ തുടര്‍ന്ന് രായ്കുരാമാനം ബാംഗളൂരില്‍ നിന്നും പലായനം ചെയ്യുകയാണ്‌ നമ്മള്‍ ഒക്കെ ചെയ്തത്‌. റോഡില്‍ മുഴുവന്‍ കത്തുന്ന ടയറുകളും വാഹനങ്ങളും നിറഞ്ഞിരുന്നു അപ്പോഴേക്കും. നടന്ന് പോകുന്നവര്‍ക്ക്‌ അവിടെ ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടയിരുന്നില്ല. എന്നാലും ഓടുന്ന വാഹനങ്ങളെ ഒന്നു കന്നഡമക്കള്‍ വെറുതെ വിടുന്നുണ്ടായിരുന്നില്ല. നമ്മുടെ കേരളത്തിലെ ബന്ദ്‌ ഒന്നും ഒന്നുമല്ല. പെട്രോള്‍ പമ്പുകള്‍ അതേ പടി തീയിടുകയാണ്‌ !!.

നാട്ടില്‍ എത്തിയപ്പോള്‍ കണ്ടത്‌, ഇവിടെ എല്ലാവരും ബാംഗളൂരില്‍ നടക്കുന്ന സംഭവങ്ങളെ പറ്റി തന്നെ ചര്‍ച്ച ചെയ്യുന്നതാണ്‌. "അവര്‍ക്ക്‌ സിനിമ സ്റ്റാര്‍ വേണം എന്തിനും.. പൂജിക്കാനും കൊണ്ടാടാനും സിനിമാതാരങ്ങള്‍ തന്നെ... " എന്നിങ്ങനെ പോകുന്നു പരിഹാസത്തില്‍ പൊതിഞ്ഞ സംസാരങ്ങള്‍. ആ സംസാരങ്ങളുടെ ഒക്കെ ഉള്ളില്‍ ഒളിഞ്ഞിരുന്ന ധ്വനി എന്നത്‌, നമ്മള്‍ മലയാളികള്‍ സംസ്കാരസമ്പന്നര്‍.. നമുക്ക്‌ സിനിമക്കരെ പൊക്കി കൊണ്ടുനടക്കുന്നതില്‍ ഒന്നും അല്ല ശ്രദ്ധ - അതിലും വലിയ പലതും നമുക്ക്‌ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്‌.. എന്നൊക്കെയായിരുന്നു എന്ന് തോന്നി.
യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്‌, രാജ്‌കുമാര്‍ എന്ന വ്യക്തിയോടുള്ള പൂജ എന്നതിനേക്കാള്‍ ഉപരി, കന്നഡ സംസ്കാരത്തിന്റെ ഒരു icon ആയി ആണ്‌ കന്നഡിഗകള്‍ രാജ്‌കുമാറിനെ കാണുന്നത്‌. ഇന്ന് ബാംഗളൂര്‍ നഗരത്തില്‍ സംഭവിക്കുന്ന ഒരു വലിയ അടിയൊഴുക്ക്‌, native kannadiga കള്‍ പാര്‍ശ്വവല്‍ക്കരിക്കുകയും, മറ്റുള്ളവര്‍ മുന്‍കൈ നേടുകയും ചെയ്യുന്നതാണ്‌. പുറത്ത്‌ നിന്ന് വരുന്നവന്‌ ബാംഗളൂര്‍ സ്വന്തം നാടല്ല. പണം ഉണ്ടാക്കനുള്ള ഒരു കാമധേനു മാത്രം. ആരും കന്നഡ ഭാഷയെയും സംസ്കാരത്തെയും സ്നേഹിക്കുകയോ ചെയ്യുന്നില്ല. ആര്‍ക്കും കന്നഡ പഠിക്കാന്‍ ഒരു താല്‍പര്യവും ഇല്ല. ഹിന്ദിക്കാരന്‍ വരുമ്പോള്‍ ഹിന്ദി ദാര്‍ഷ്ഠ്യത്തോടെ ഹിന്ദി സംസാരിക്കുന്നു. മറ്റുള്ളവര്‍ വരുമ്പോള്‍ ഇംഗ്ലീഷ്‌ സംസാരിക്കുന്നു. ഹോളിയും മറ്റും ഉത്സാഹത്തോടെ കൊണ്ടാടുമ്പോള്‍, കന്നഡ ഉത്സവങ്ങള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. കന്നഡ ഭാഷയും സംസ്കാരവും ഇന്ന് വലിയ പ്രതിസന്ധി നേരിട്ട്‌ കൊണ്ടിരിക്കുകയാണ്‌. ചുരുങ്ങിയ പക്ഷം ബാംഗളൂരിലെങ്കിലും. native kannadiga കള്‍ക്ക്‌ ഇന്ന് ജീവിതം വലിയ പ്രശ്നമായിരിക്കുകയാണ്‌. താങ്ങാനാവാത ജീവിത ചെലവുകള്‍. ഒരു വീട്‌ വാടകക്ക്‌ കിട്ടണമെങ്കില്‍, 10,000 രൂപയെങ്കിലും കൊടുക്കണം എന്ന അവസ്ഥ ആണിന്ന്. നഗരം മാലിന്യങ്ങളുടെ കൂമ്പാരമായിരിക്കുന്നു. ആര്‍ക്കും ഒന്നിനും ശ്രദ്ധിക്കാന്‍ താല്‍പര്യമില്ലാത്ത അവസ്ഥ. എല്ലാം പണം നിശ്ചയിക്കുന്നു. ഒരു സിനിമ കാണണമെങ്കില്‍ 100 രൂപ കൊടുക്കണം. ഇങ്ങനെ നോക്കിയാല്‍, സാധാരണക്കാരന്‌ ജീവിക്കാന്‍ വലിയ ബുദ്ധിമുട്ട്‌ ആയിരിക്കുന്നു ഉദ്യാന നഗരിക്ക്‌. കന്നഡമക്കള്‍ തങ്ങളുടെ identity കണ്ടെത്തുന്നത്‌ സിനിമാ താരങ്ങളിലൂടെയാണ്‌. അവര്‍ക്ക്‌ മാത്രമേ ഒരു കന്നഡ വികാരം നില നിര്‍ത്താന്‍ സാധിക്കുന്നുള്ളൂ എന്നതാണ്‌ വാസ്തവം. അങ്ങനെയാണ്‌ ഒരു കൊച്ചു പ്രകോപനം ഉണ്ടാവുമ്പോള്‍ അവര്‍ തെരുവിലിറങ്ങുന്നത്‌. നമ്മള്‍ മലയാളി ചുറ്റുപാടും നോക്കി ഉള്ളിലൊരു പരിഹാസ ചിരിയോടെ ഇതിനെ ഒക്കെ പുച്ഛിച്ച്‌ തള്ളിക്കൊണ്ടിരിക്കും. യഥാര്‍ഥത്തില്‍ മലയാള നാട്ടില്‍ അധിനിവേശം - ഭാഷാ അധിനിവേശം - സാംസ്കാരിക അധിനിവേശം അതിവേഗം നടന്നു കൊണ്ടിരിക്കുകയാണ്‌. ഒരു സംസ്കാരം - ഒരു ഭാഷ എന്നതൊക്കെ ഒരു ജനതക്ക്‌ കിട്ടിയ വരദാനമാണ്‌ - അവയൊക്കെ എന്ത്‌ വില കൊടുത്തും സംരക്ഷിക്കേണ്ടതാണ്‌. നമുക്ക്‌ അതിലൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല എന്നതാണ്‌ വാസ്തവം. അതൊക്കെ മൂടിവെക്കാനും സ്വയം മറക്കനും ആണ്‌ നമ്മള്‍ തമിഴനെയും കന്നഡികനെയും ഒക്കെ പരിഹസിച്ചുകൊണ്ടിരിക്കുന്നത്‌.

4 Comments:

At 2:59 PM, Blogger bodhappayi said...

വ്യാഴായ്ചയും വെള്ളിയഴ്ചയും റോഡില്‍ ഇറങ്ങി വഴക്കു ഉണ്ടാക്കിയതു തനി കന്നഡ സ്വഭാവം അണെന്നു വിശ്വസിക്കാന്‍ പ്രയാസമാണ്‌. നമ്മുടെ നാട്ടിലും പോലീസ്‌ ജീപ്പ്‌ കത്തിക്കല്‍ ബസ്സിനു കല്ലെറിയല്‍ ഒക്കെ നിത്യസംഭവം പോലെ നടക്കുന്നു.

പെര കത്തുംബോല്‍ വാഴക്കൊല വെട്ടാന്‍ വേണ്ടി ഇറങ്ങിയ ചില ഗുണ്ട, പോക്കറ്റടി എലിമന്റസാണ്‌ കുഴപ്പം മുഴുവന്‍ ഉണ്ടാക്കിയതു. GEO ഹോട്ടല്‍ കത്തിക്കുകയും താമസക്കാരുടെ വാലറ്റ്‌, ക്രെഡിറ്റ്‌ കാര്‍ഡ്‌ കവരുക ഒക്കെ ഒരു ആരാധകഭ്രാന്തായി ചിന്തിക്കാന്‍ പ്രയാസം.

പെട്രോള്‍ബങ്കുകള്‍ക്കു തീ വെച്ചതു ഇവിടുതെ ഒരു പെട്രോള്‍ മായം ചേര്‍ക്കല്‍ റാക്കെറ്റിന്റെ ആല്‍ക്കരാണ്‌. പിന്നെ ജീവിതത്തില്‍ ഒരിക്കലും തനിക്കു സ്വന്തമാക്കാന്‍ കഴിയാത്ത ഒരു കാറിന്റെ ഷോറൂം തകര്‍ത്തതും ഈ പറഞ്ഞ മാനസികരോഗികള്‍തന്നെ.

ഒരിക്കലും ഇതു ഒരു കന്നഡ ചിന്താഗതിയണെന്നു ചിന്തിക്കരുതെന്നു ഞാന്‍ ബൂലൊകരോടു അഭ്യര്‍ഥിക്കുന്നു. ഈ നാട്ടില്‍ 6 വര്‍ഷം ജീവിക്കുകയും ഇവിടുത്തുകാരുടെ hospitality അനുഭവിക്കുകയും ചെയ്ത ഒരാളാണു ഞാന്‍. നമ്മുടെ നാട്ടുകാര്‍ ഒരു തമിഴനെ എന്നും തമിഴനായിക്കണ്ടു മാറ്റിനിര്‍ത്തുംബോള്‍, എന്നും എല്ലാ ഭാഷക്കാരെയും സ്വാഗതം ചെയ്ത ഒരു ചരിത്രം ആണു കര്‍ണാടകത്തിനുള്ളത്‌.

 
At 3:49 PM, Blogger Kalesh Kumar said...

വിശകലനം നന്നായി!
ബാംഗ്ലൂര്‍ താമസിക്കുന്ന ബ്ലോഗറുമ്മാരാ‍രും ഈ പ്രശ്നത്തെ കുറിച്ചോ അല്ലേല്‍ രാജ് കുമാറിന്റെ മരണത്തെകുറിച്ചോ ഒന്നും ബ്ലോഗ് ചെയ്യാഞ്ഞതെന്താന്ന് ഞാന്‍ ആലോചിച്ചിരുന്നു!

 
At 5:04 AM, Blogger Salil said...

അക്രമങ്ങള്‍ക്ക്‌ കാരണമായി പല പല കാരണങ്ങള്‍ ഇപ്പോള്‍ പറഞ്ഞ്‌ കേള്‍ക്കുന്നുണ്ട്‌. ഒരു വര്‍ത്തമാനം, കുമാരസ്വാമിക്കെതിരെയുള്ള രാഷ്ട്രീയ നീക്കമാണെന്നതാണ്‌. എങ്കിലും ഇത്തവണത്തെ കലാപത്തില്‍ മോഷണവും പിടിച്ചു പറിയും കുറവായിരുന്നു എന്നു തന്നെ പറയാം.

ഇക്കണ്ടതെല്ലാം കന്നഡികന്റെ പൊതു സ്വഭാവം ആണെന്നാല്ല ഞാന്‍ പറഞ്ഞത്‌. സമൂഹത്തിലെ താഴെ നിലയിലുള്ള ഒരു വലിയ വിഭാഗം തനത്‌ ജനത ഇന്ന് അസംതൃപ്തരാണെന്നാണ്‌ എന്നത്‌ വാസ്തവമാണ്‌. അവര്‍ ഇന്ന് സംഘടിക്കുന്നത്‌ ഭാഷയുടെ പേരിലാണെന്ന് മാത്രം. എന്റെ ഓഫീസില്‍ ആള്‍ക്കാര്‍ ഹോളി ആഘോഷിക്കാറുണ്ട്‌. എന്നാള്‍ കന്നഡ രാജ്യോല്‍സവം എന്നത്‌ ഇവിടെ ആലോചിക്കാന്‍ പോലും പറ്റില്ല. ആള്‍ക്കാര്‍ ചിരിച്ച്‌ തള്ളും. എനിക്ക്‌ തോന്നുന്നു മറ്റ്‌ ഓഫീസുകളിലും സംഗതി ഇങ്ങനെ തന്നെയാണെന്ന്. ഇതാണ്‌ പ്രശ്നത്തിന്റെ കാതല്‍ എന്ന് തോന്നുന്നു. സംസ്കാരത്തിനേല്‍ക്കുന്ന ഓരോ അടിയും വളരെ വേദനാകരമാണ്‌ ഓരോ ജനവിഭാഗത്തിനും. പിന്നെ പണം വരുമ്പോള്‍ നമ്മള്‍ എല്ലാം മറക്കുന്നു. അതാണ്‌ പണത്തിന്റെ അദൃശ്യമായ ശക്തി.

 
At 12:38 AM, Anonymous Anonymous said...

ഇതു വാസ്തവം!

 

Post a Comment

<< Home