varthamaanam

This site is composed with unicode characters. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Sunday, May 14, 2006

::ഭ്രാന്താലയത്തിലെ അലക്കുകാരന്‍ ::

രവങ്ങള്‍ക്കൊടുവില്‍ പ്രതീക്ഷിച്ചത്‌ പോലെ തന്നെ ഒക്കെ സംഭവങ്ങള്‍ നടന്നു .. വി. എസ്‌. മുഖ്യമന്ത്രിക്കസേരയിലേക്ക്‌ ... വി. എസിന്റെ മുന്നിലുള്ള പ്രതിസന്ധികള്‍ ഇന്ന് വളരെയേറെയാണ്‌ .. അതിലെല്ലാം ഉപരിയായി ഇന്ന് കേരളത്തിലെ ജനതയുടെ പ്രതീക്ഷകള്‍ അങ്ങ്‌ മാനത്തിനും അപ്പുറത്തേക്ക്‌ എത്തിയിരിക്കുന്നു എന്നതാണ്‌ അദ്ദേഹത്തിന്‍ manage ചെയ്യേണ്ടുന്ന ആദ്യത്തെ കടമ്പ എന്ന് തോന്നുന്നു. കേരളം ഇന്ന് വലിയ ഒരു മാഫിയ സംഘത്തിന്റെ കൈയില്‍ അകപ്പെട്ടിരിക്കുന്ന കൊച്ചു കുട്ടിയായി മാറിയിരിക്കുന്നു എന്നതാണ്‌ വാസ്തവം . ഇതിനെ ഒക്കെ എതിര്‍ത്ത്‌ കൊണ്ട്‌ ഭരണം നടത്തി ക്കൊണ്ടുപോകുക എന്നത്‌ വി എസിനെ സംബന്ധിച്ചേടത്തോളം ഒരു ഭാരിച്ച ചുമതലയായിരിക്കും ... ഈ ലോകത്ത്‌ ഒന്നും നടക്കില്ല്ല എന്നുള്ള പഴയ പല്ലവി ആവര്‍ത്തിക്കുകയൊന്നുമല്ല .. വി എസിന്റെ അനുഭവങ്ങളുടെ കരുത്ത്‌ അദ്ദേഹത്തിന്‌ നല്ല ഭരണം കൊണ്ടുപോകാന്‍ ഉള്ള മുതല്‍ക്കൂട്ടാണ്‌ .. എന്നാലും പാര്‍ട്ടിയും അദ്ദേഹത്തിന്റെ ഒപ്പം നിന്നാലേ ഈ നീക്കത്തില്‍ അദ്ദേഹത്തിന്‌ എന്തെങ്കിലും ചെയ്യാന്‍ അവൂ .. അവിടെയാണ്‌ ജനങ്ങള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ നോക്കുന്നത്‌ .. പാര്‍ട്ടിക്ക്‌ ജനങ്ങളുടെ പ്രതീക്ഷക്ക്‌ ഒത്ത്‌ ഉയരാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളം ആരാലും രക്ഷിക്കാന്‍ സാധിക്കാത്ത ഒരു ജഢമായി പോകും എന്നതില്‍ ഒരു സംശയവുമില്ല ..

::Opensource 'നെ കുറിച്ച്‌ പഠിക്കുകയും കേരളത്തില്‍ അതിന്റെ സാധ്യതയെ പറ്റി ദേശാഭിമാനിയില്‍ ലേഖനം എഴുതാനും ഈ ഏഴാം ക്ലാസുകാരനായ രാഷ്ട്രീയക്കാരന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ എന്നത്‌ ഒരു പ്രതീക്ഷയാണ്‌ ..

Monday, May 08, 2006

:"മഞ്ഞ" ലോഹത്തോടുള്ള അഭിനിവേശം ::

ഇത്തവണ നാട്ടില്‍ പോയപ്പോഴും ഒരു കല്യാണത്തിന്‌ പങ്കെടുത്തു ... കല്യാണങ്ങള്‍ക്ക്‌ പങ്കെടുക്കുന്നത്‌ ഒരു തരത്തില്‍ വളരെ സന്തോഷമുള്ള സംഗതിയാണ്‌ .. അപ്പോള്‍ മാത്രമേ നമുക്ക്‌ പലരേയും ഒന്ന് കാണാന്‍ തന്നെ കിട്ടൂ ...

എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത കാര്യം, എന്തു കൊണ്ടാണ്‌ മനുഷ്യര്‍ക്ക്‌ 'മഞ്ഞ' ലോഹത്തോട്‌ ഇത്ര അഭിനിവേശം എന്നതാണ്‌ ..